
ന്യൂഡൽഹി: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. വേതന വർധനയിൽ കോടതി ഇടപെടൽ തേടിയാണ് അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപി ഹർജി നൽകിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, വേതന വർധന സർക്കാർ എടുത്ത നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളിയിരുന്നു.
സ്കിൽഡ് ജോലിക്ക് 620 രൂപ, സെമി-സ്കിൽഡ് ജോലിക്ക് 560 രൂപ, അൺസ്കിൽഡ് ജോലിക്ക് 530 രൂപ എന്നിങ്ങനെയാണ് സർക്കാർ ദിവസവേതനം നിശ്ചയിച്ചിരിക്കുന്നത്. തടവുകാരുടെ മാന്യതയും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള നടപടിയാണിതെന്ന് സർക്കാർ വിശദീകരിച്ചിരുന്നു. അതേസമയം ജയിൽ ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നും അല്ലാതെ തൊഴിലിടമല്ലെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


