ദുരിത പ്രദേശങ്ങളിൽ സഹായവുമായി ബിജെപി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഉരുൾ പൊട്ടലിൽ നാശനഷ്ടങ്ങൾ ഉണ്ടായ കോട്ടയം, ഇടുക്കി ജില്ലകളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി ബിജെപി നേതൃത്വം.

ദുരന്തമുണ്ടായ പ്രദേശങ്ങളിൽ ഇതുവരെ സന്ദർശനം നടത്തുവാൻ കേരളത്തിന്റെ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും ,ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കാതെ വെറും പ്രഖ്യാപനങ്ങളിൽ മാത്രമായി സർക്കാർ തരം താഴുകയാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം,ഇടുക്കി ,പത്തനംതിട്ട തുടങ്ങിയ ദുരിത പ്രദേശങ്ങളിൽ നേരിട്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രി. കെ. സുരേന്ദ്രൻ ബിജെപി ദേശിയ നേതുത്വവുമായി ബന്ധപ്പെടുകയും ,ബിജെപി ദേശിയ അധ്യക്ഷൻ ശ്രി. ജെ.പി. നഡ്ഡ .ദേശിയ സംഘടനാ സെക്രട്ടറി ശ്രി. ബി.എൽ. സന്തോഷ് എന്നിവരുടെ നിർദേശപ്രകാരം ബിജെപിയുടെ കർണാടക നേതൃത്വം ബാംഗളൂരിൽ നിന്ന് അയയ്ക്കുകയും ചെയ്ത അവശ്യ സാധനങ്ങളുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും ദിവസങ്ങളിൽ നിരവധി വാഹനങ്ങൾ ആവശ്യസാധനങ്ങളുമായി എത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണൻ ,മേഖല സെക്രട്ടറി ടി.എൻ. ഹരികുമാർ ,നിയോജക മണ്ഡലം പ്രസിഡന്റ് അനിൽകുമാർ ,സംസ്ഥാന കൌൺസിൽ അംഗം സി.എൻ. സുബാഷ്,നന്ദൻ നട്ടാശ്ശേരി ,അനീഷ് കല്ലിൽ ,ഐ.ടി സംസ്ഥാന ഇൻചാർജ് ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.