video
play-sharp-fill

പൊതിക്കനുസരിച്ച് പണം; വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി; വിദ്യാർത്ഥികളുടെ റോബിൻ ഭായ് അറസ്റ്റിൽ; ഇയാളിൽ നിന്ന് 9 കിലോയിൽ അധികം കഞ്ചാവ് പിടിച്ചെടുത്തു

പൊതിക്കനുസരിച്ച് പണം; വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി; വിദ്യാർത്ഥികളുടെ റോബിൻ ഭായ് അറസ്റ്റിൽ; ഇയാളിൽ നിന്ന് 9 കിലോയിൽ അധികം കഞ്ചാവ് പിടിച്ചെടുത്തു

Spread the love

കൊച്ചി: എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി പെരുമ്പാവൂരിൽ പിടിയിലായി. വിദ്യാർത്ഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്.

പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കോതമം​ഗലത്തെ കോളേജിൽ നിന്നും വിദ്യാർ‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. വിശദമായുള്ള പരിശോധനയിൽ 9 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്സ്പ്പ് വഴിയാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. പൊതിക്കനുസരിച്ച് പണം ഈടാക്കുന്നതായിരുന്നു ഇയാളുടെ രീതി. ഓപ്പറേഷൻ ക്ലീൻ എന്ന പേരിലാണ് പൊലീസ് ലഹരിക്കെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്.