കടകളിൽ ചില്ലറ വിൽപ്പനയ്ക്കായെത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ; ഇയാളിൽ നിന്ന് മൂന്ന് ചാക്കുകളിലാക്കി സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

Spread the love

തിരുവനന്തപുരം: ചില്ലറ വിൽപ്പനയ്ക്കായെത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ബീഹാർ സ്വദേശിയും പാങ്ങോട് വാടകയ്ക്കു താമസിക്കുന്ന മുജാഹിദ് മൻസൂരിയാണ് (40) അറസ്റ്റിലായത്.

video
play-sharp-fill

മൂന്ന് ചാക്കുകളിലാക്കി സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയ 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ശ്രീകാര്യം പൗഡിക്കോണം വട്ടവിള ഭാഗത്ത് നിന്ന് പിടികൂടിയത്.

കടകളിൽ ചില്ലറ കച്ചവടത്തിന് എത്തിക്കാനാണ് പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലഹരി പദാർത്ഥങ്ങൾ എത്തിക്കുകയാണ് ഇയാളുടെ രീതിയെന്നും നഗരത്തിലെ കടകളിൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.