
കോട്ടയം: സപ്ലൈകോയില്‍ വെളിച്ചെണ്ണ കിട്ടാനില്ലെന്ന പരാതിയുമായി ഉപഭോക്താക്കള്‍. സപ്ലൈകോയില്‍ സബ്‌സിഡി നിരക്കില്‍ ഒരു ലിറ്റര്‍ പാക്കറ്റിന്റെ വില ഇപ്പോള്‍ 329 രൂപ വരെയാണ്.
പൊതുവിപണിയില്‍ നിന്നു നൂറുരൂപയോളം വ്യത്യാസം വന്നതോടെയാണ് ജനം സ്‌പ്ലൈകോയിലേക്ക് ഓടി എത്തി തുടങ്ങിയത്.
എന്നാല്‍, ആവശ്യത്തിന് സ്‌റ്റോക്കില്ലാത്തതാണ് റേഷന്‍ കാര്‍ഡ് ഉടമകളെ വലയ്ക്കുന്നത്. സ്‌റ്റോക്ക് വരുന്നത് ചൂടപ്പം പോലെ വിറ്റു തീരും. പിന്നീട് വരുന്നവരാണ് സധാനം കിട്ടാനില്ലെന്ന പരാതി ഉന്നയിക്കുന്നത്.
പൊതുജനം കൂടുതലായി സപ്ലൈകോയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ സ്‌പ്ലൈകോയുടെ വരുമാനവും വര്‍ധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു സബ്‌സിഡി സാധനങ്ങളും അതിവേഗം വിറ്റു പോകുന്നുണ്ട്. അതേസമയം വെളിച്ചെണ്ണ ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ലാത്തത് വലിയ തിരിച്ചടിയാകുന്നുണ്ട്.
ഓണക്കാലത്ത് 20 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോവഴി വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍, ഇത്രയും വെളിച്ചെയ്ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.
ഓണക്കാലത്ത് വെളിച്ചെണ്ണ വിതരണത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ക്ഷണിച്ച ടെണ്ടര്‍ ഉറപ്പിക്കുന്ന കാര്യത്തില്‍ അന്തിമ യോഗം ഇന്നു കൊച്ചിയില്‍ നടക്കും.
6 വിതരണക്കാരാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നാണു ലഭിക്കുന്ന വിവരം. അതേസമയം ഗുണനിലവാരം കൂടി നോക്കിയ ശേഷമേ ടെണ്ടര്‍ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തൂ