സപ്ലൈകോയിൽ ജോലി; വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ

Spread the love

കോട്ടയം: സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ അറിയിച്ചു.

video
play-sharp-fill

സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി എസ് സി മുഖേനയാണ് നിയമിക്കുന്നത്. താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യധാരാ പത്രങ്ങളിലും

സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സപ്ലൈകോ ജനറൽ മാനേജർ മുന്നറിയിപ്പു നൽകി.

www.supplycokerala.com ആണ് സപ്ലൈകോയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഫേസ്ബുക്ക് പേജ് –
https://www.facebook.com/Supplycoofficial ഫോൺ 04842205165.