നാളെ സപ്ലൈകോയിൽ ഉത്രാടദിന വിലക്കുറവ്: തെരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങൾക്ക്, 10% വരെ വിലക്കുറവ് ലഭിക്കും.

Spread the love

തിരുവനന്തപുരം:സപ്ലൈകോയിൽ സെപ്റ്റംബർ നാലിന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങൾക്ക്, 10% വരെ വിലക്കുറവ് ലഭിക്കും.

video
play-sharp-fill

ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റർജെന്റുകൾ, ശബരി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും.

സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമെ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് സെപ്റ്റംബർ നാലു വരെ നൽകുന്നുണ്ട്