സ്വന്തം ലേഖകൻ
വൈക്കം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിക്കാത്ത സർക്കാർ നടപടിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഐ എൻ റ്റി യു സി ടി വി പുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി.വി.പുരം സപ്ലൈകോ ഔട്ട്ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സപ്ലൈകോയുടെ മുന്നിൽ മണ്ഡലം പ്രസിഡന്റ് വർഗീസ് പുത്തൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐഎൻടിയുസി കോട്ടയം ജില്ല ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീരാജ് ഇരുമ്പേപള്ളിൽ, സേവ്യർ കരീചിറ, വി ടി സത്യജിത്ത്, സാബു ചാത്തുവള്ളി, സന്ധ്യാ വിനോദ്, അനിര അനിയപ്പൻ, എൻ പി പ്രമോദ്, ഗോപിഷ് ഗോപാലൻ, ശരത് എ എസ്, സുമേഷ് തോംപ്രയിൽ, ഷാജി കട്ടേഴത്ത്, കെ.എം.രാജപ്പൻ , സന്തോഷ് ചക്കനാടൻ എന്നിവർ പ്രസംഗിച്ചു.