രണ്ടേമുക്കാൽ കോടിയുടെ റേഷൻ സാധനങ്ങൾ മുക്കി: 8 ജീവനക്കാർക്ക് സസ്പെൻഷൻ: മലപ്പുറത്തെ സപ്ലൈകോയിലാണ് തീവെട്ടി കൊള്ള

Spread the love

 

മലപ്പുറം: സിവില്‍സപ്ലൈസിന്റെ സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ച രണ്ടേമുക്കാല്‍ കോടിയിലധികം രൂപയുടെ റേഷന്‍ സാധനങ്ങള്‍ കാണാനില്ല.

video
play-sharp-fill

ഇന്റേണല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടത്തിയത്. എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

മലപ്പുറം തിരൂര്‍ കടുങ്ങാത്തുകുണ്ടില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷന്‍ ഭക്ഷ്യസാധനങ്ങളാണ് കണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിപ്പോ മാനേജറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എട്ട് സപ്പൈക്കോ ജീവനക്കാര്‍ക്കെതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു