‘ഈ ഞായറാഴ്ച അവധിയില്ല’! വിഷുത്തലേന്നത്തേക്ക് ഉപയോക്താക്കള്‍ക്കായി സപ്ലൈക്കോയില്‍ നിന്നും സന്തോഷ വാര്‍ത്ത; നാളെ തുറന്ന് പ്രവർത്തിക്കും

Spread the love

തിരുവനന്തപുരം: വിഷു – ഈസ്റ്റർ ആഘോഷക്കാലത്ത് ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് ഏപ്രില്‍ 10 ന് തുടങ്ങിയ സപ്ലൈകോ ഫെയർ.

ഇപ്പോഴിതാ ഉപയോക്താക്കള്‍ക്കായി സപ്ലൈക്കോയില്‍ നിന്നും സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. വിഷുവിന്‍റെ തലേദിവസമായ നാളെ ഞായറാഴ്ചയാണെങ്കിലും സപ്ലൈകോയുടെ എല്ലാ വിഷു – ഈസ്റ്റർ ഫെയറുകളും സൂപ്പർ മാർക്കറ്റുകളും മാവേലി സൂപ്പർ സ്റ്റോറുകളും തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം.

എന്നാല്‍ മാവേലി സ്റ്റോറുകള്‍ ഞായറാഴ്ച പ്രവർത്തിക്കില്ല. വിഷുദിവസം ഫെയറുകള്‍ക്കും സപ്ലൈകോ വില്പനശാലകള്‍ക്കും അവധിയായിരിക്കുമെന്നും അറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്‍പ്പനശാല സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. വിഷു ദിനത്തിന് പുറെ ഏപ്രില്‍ 18 ദുഃഖവെള്ളി ദിവസവും ഫെയറുകള്‍ക്ക് അവധി ആയിരിക്കും.

സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച്‌ നല്‍കുന്നുണ്ട്.