സപ്ലെെക്കോയിലും കേരള മഹിള സമഖ്യ സൊസെെറ്റിയിലും ജോലിയൊഴിവ്; മാനേജര്‍, ട്രെയിനി ഒഴിവുകള്‍; ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം; വിശദവിവരങ്ങൾ ഇങ്ങനെ….

Spread the love

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോർപ്പറേഷനില്‍ (സപ്ലൈകോ)ക്ക് കീഴില്‍ ജോലി നേടാൻ അവസരം.

video
play-sharp-fill

ക്വാളിറ്റി അഷ്വറൻസ് ജൂനിയർ മാനേജർ, പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർക്ക് സെപ്റ്റംബർ 27 രാവിലെ 11ന് എറണാകുളം കടവന്ത്ര സപ്ലൈകോ കേന്ദ്ര കാര്യാലയത്തില്‍ വാക്ക് ഇൻ ഇൻറർവ്യൂവില്‍ പങ്കെടുക്കാം.

ജൂനിയർ മാനേജർ തസ്തികയില്‍ എംഎസ് സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 23, 000 രൂപ പ്രതിഫലം. പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് ആണ്. പ്രതിമാസ പ്രതിഫലം 15,000 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികളുടെ പ്രായം 25 വയസ്സില്‍ കവിയാൻ പാടില്ല. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ കാർഡ് എന്നിവയുടെ അസ്സല്‍ രേഖകളോടൊപ്പം, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി വാക്ക്- ഇൻ -ഇൻറർവ്യൂവില്‍ പങ്കെടുക്കണം.

കേരള മഹിള സമഖ്യ സൊസെെറ്റി

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 23 വയസിന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 6,000 രൂപ. താല്‍പര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralasamakhya.org, 0471-2348666.

മെഡിക്കല്‍ ഓഫീസല്‍ ഒഴിവ്

തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴില്‍ പ്രവർത്തിക്കുന്ന ബേണ്‍ഡ് യൂണിറ്റിലെ എൻപിപിഎംബിഐ പ്രോജക്ടില്‍ മെഡിക്കല്‍ ഓഫീസറെ കരാറില്‍ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. എം.എസ് / ഡി.എൻ.ബി ജനറല്‍ സർജറി അല്ലെങ്കില്‍ എം.ബി.ബി.എസ് ആണ് യോഗ്യത. 50,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം 25ന് രണ്ടുമണിക്ക് മെഡിക്കല്‍ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തില്‍ നേരിട്ടെത്തണം.