വിലക്കയറ്റത്തിന് ചെറിയൊരു ആശ്വാസവുമായി സപ്ലൈകോ ഓണം ഫെയറുകള്‍ 18ന് തുടങ്ങും;ഇനി വിലക്കുറവില്‍ വീട്ടുസാധനങ്ങള്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റത്തിന് ആശ്വാസമായി സപ്ലെകോ ഓണം ഫെയർ ഈമാസം 18 മുതല്‍ 28 വരെ. ഓണക്കാലത്തെ വിലക്കയറ്റത്തിന് സാധാരണക്കാർക്ക് ഓണം ഫെയര്‍ ഒരു ആശ്വാസമാകുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.തിരുവനന്തപുരത്ത് നടക്കുന്ന ഓണം ഫെയര്‍ 18 ന്‌ വൈകിട്ട് 3.30 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും 18 ന് ഓണം ഫെയര്‍ തുടങ്ങും.ശബരി മട്ടയരി, ആന്ധ്ര ജയ അരി ,പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയില്‍ നിന്നും 5 രൂപ വില കുറവില്‍ 5 ഉല്‍പന്നങ്ങള്‍ സപ്ലൈകോ പുതുതായി വിപണിയില്‍ എത്തിക്കും. സബ്സിഡി ഇനത്തില്‍ നല്‍കിവരുന്ന 13 ഭക്ഷ്യ വസ്തുക്കളില്‍ 3 ഇനത്തിന്റെ കുറവ് മാത്രമാണ് സ്റ്റോറുകളില്‍ ഉള്ളതെന്നും പ്രശ്നങ്ങള്‍ പെരുപ്പിച്ച്‌ കാട്ടി ആളുകളെ ഭീതിയിലാകുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു.

250 കോടിയുടെ വിറ്റുവരവാണ്‌ സപ്ലൈകോ ലക്ഷ്യമിടുന്നത്‌. ആധുനിക സൂപ്പര്‍ മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വില്‍പ്പന തന്ത്രങ്ങളും ഇന്റീരിയര്‍ സൗകര്യങ്ങളുമാണ്‌ ജില്ലാ ഓണം ഫെയറുകളുടെ പ്രത്യേകത. മില്‍മ , കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ജില്ലാ ഫെയറില്‍ ഉണ്ടാകും. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികളും ജില്ലാ ഫെയറില്‍ ലഭിക്കും.ചന്തകളിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ അവിടങ്ങളിലെ ജീവനക്കാര്‍ക്ക് 500/- 1000- രൂപ നിരക്കിലുള്ള കൂപ്പണുകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 കൂപ്പണ്‍ ഒരുമിച്ചെടുക്കുന്ന സ്വകാര്യ കമ്ബനികള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ഒരു കൂപ്പണ്‍ സൗജന്യമായിരിക്കും.ഈ കൂപ്പണ്‍ ഉപയോഗിച്ച്‌ സപ്ലൈകോയുടെ ഇഷ്ടമുള്ള വില്‍പ്പനശാലയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് കോമ്ബോ ഓഫറുകളടക്കം വമ്ബിച്ച ഓഫറുകളാണ് നല്‍കുക.5 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കും.

ആഗസ്റ്റ് പത്തോടുകൂടി എല്ലാ അവശ്യസാധനങ്ങളുടെയും ലഭ്യത സപ്ലൈകോ വില്‍പ്പനശാലകളില്‍ ഉറപ്പുവരുത്തും. സപ്ലൈകോ വില്‍പ്പനശാലകളിലെ ഒരു മാസത്തെ ശരാശരി വില്‍പ്പന 270 കോടിയാണ്. മുമ്ബ് ഇത് 252 കോടിയായിരുന്നു.സബ്‌സിഡി സാധനങ്ങള്‍ വാങ്ങാനായി ഒരു മാസം 45 ലക്ഷത്തോളംപേര്‍ സപ്ലൈകോ വില്‍പ്പനശാലകളെ ആശ്രയിക്കുന്നുണ്ട്‌. സപ്ലൈകോയുടെ നിലവിലെ സാമ്ബത്തിക പ്രതിസന്ധി ഒരു തരത്തിലും ഓണം ഫെയറുകളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.