വിലയില്‍ പൊള്ളുന്നവര്‍ക്ക് ആശ്വാസം…! വെളിച്ചെണ്ണയ്ക്ക് വമ്പൻ വിലക്കുറവുമായി സപ്ലൈകോ

Spread the love

തിരുവനന്തപുരം: വെളിച്ചെണ്ണയ്ക്ക് വമ്പൻ വിലക്കുറവുമായി സപ്ലൈകോ.

video
play-sharp-fill

സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 289 രൂപയായി കുറച്ചു. ഈ വിലക്ക് ഇനി മുതല്‍ സപ്ലൈകോയില്‍ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം.

ഇത് സംബന്ധിച്ച്‌ ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ ലിറ്ററിന് 329 രൂപയ്ക്ക് വില്‍പ്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.