പഞ്ചസാരയ്ക്ക് വെറും അഞ്ച് രൂപ മാത്രം; അൻപതാം ജന്മദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകളുമായി സപ്ലൈകോ; നവംബർ ഒന്ന് മുതല്‍ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാകും

Spread the love

തിരുവനന്തപുരം: അൻപതാം ജന്മദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകളുമായി സപ്ലൈകോ.

video
play-sharp-fill

നവംബർ ഒന്ന് മുതല്‍ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമായി തുടങ്ങും.
ഉപഭോക്താക്കള്‍ക്ക് ഒരു കിലോ പഞ്ചസാര വെറും അഞ്ച് രൂപയ്ക്ക് വാങ്ങാവുന്നതാണ്. 1000 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക.

500 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്‍റെ ശബരി ഗോള്‍ഡ് ടീ 61.50 രൂപയ്ക്ക് വാങ്ങാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, നവംബർ ഒന്ന് മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ നല്‍കുന്ന വിലക്കുറവിന് പുറമേയാണ് സപ്ലൈകോ പുത്തൻ ഓഫറുകള്‍. പുഴുക്കലരി സബ്സിഡി അരിയില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകള്‍ക്ക് 20 കിലോഗ്രാം അരിയും നല്‍കും.

ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കൂടാതെ 30 മാവേലി സ്റ്റോറുകള്‍ സൂപ്പർമാർക്കറ്റുകളും, 15 മാവേലി സ്റ്റോറുകള്‍ സൂപ്പർ സ്റ്റോറുകളും ആയി നവീകരിക്കും. ആറ് പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.