ഗൃഹോപകരണ വിൽപ്പനയിൽ മുന്നേറാനൊരുങ്ങി സപ്ലൈകോ ; ഉപഭോക്താക്കൾക്ക് തവണ വ്യവസ്ഥയിൽ വായ്പ സൗകര്യം

ഗൃഹോപകരണ വിൽപ്പനയിൽ മുന്നേറാനൊരുങ്ങി സപ്ലൈകോ ; ഉപഭോക്താക്കൾക്ക് തവണ വ്യവസ്ഥയിൽ വായ്പ സൗകര്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗൃഹോപകരണ വിൽപ്പനയിൽ മുന്നേറാൻ ഉപഭോക്താക്കൾക്ക് തവണ വ്യവസ്ഥയിൽ വായ്പാ സൗകര്യം ഏർപ്പെടുത്താൻ സപ്ലൈകോയുടെ തീരുമാനം.

വായ്പ നൽകുന്ന ഏതാനും സ്വകാര്യ ക്‌റവളുമായി ചർച്ച നടത്തി. സംസ്ഥാനത്തെ പ്രമുഖ ഗൃഹോപകരണ ഷോറുമുകളിൽ നിന്ന് ലഭിക്കുന്ന അതേ മാതൃകയിൽ വായ്പാ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്പാ സൗകര്യം അനുവദിക്കാനായാൽ കൂടുതൽ വിൽപ്പന സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. കുറഞ്ഞ ഇഎംഐയിൽ കൂടുതൽ കാലത്തേക്ക് വായ്പ നൽകുന്ന കമ്പനിക്കാകും തെരഞ്ഞെടുക്കുക. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിപണിയിലെ ചൂഷണം അവസാനിപ്പിക്കാനും 2019 ഫെബ്രുവരിയിൽ ആരംഭിച്ച ഗൃഹോപകരണ വിപണനമാണ് പുതിയ തലത്തിലേക്ക് എത്തിക്കുന്നത്.

പ്രാരംഭ ചർച്ചകൾക്ക് ശേഷം ഏതാനും കമ്ബനികൾക്ക് തങ്ങളുടെ വായ്പാ വിവരങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനുള്ള നടപടികളും സംബന്ധിച്ച കാര്യങ്ങൾ സപ്ലൈകോ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

ഇത് വിശദമായി പഠിച്ചശേഷം ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനിയെയാകും തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് ഏഴ് ജില്ലകളിലായി പത്ത് വിൽപ്പനശാലകളിലാണ് ഗൃഹോപകരണ വിൽപ്പനആരംഭിച്ചത്. നല്ല വിപണനമാണ് ഈ കേന്ദ്രങ്ങളിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വ്യാപിപ്പിക്കാനായി ലോൺ ഏർപ്പെടുത്തുകയാണ് അധികൃതർ. എംആർപിയിൽ നിന്ന് കുറഞ്ഞ വിലയാണ് സപ്ലൈകോ ഈടാക്കുന്നത്.