സപ്ലൈകോയിലെ വിലവര്‍ധനവിലും സാധനങ്ങളുടെ ലഭ്യതക്കുറവിലും പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് കോട്ടയം തിരുനക്കരയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

Spread the love

സ്വന്തം ലേഖകന്‍

 

കോട്ടയം: സപ്ലൈകോയിലെ വില വര്‍ധനവിലും സാധനങ്ങളുടെ ലഭ്യതക്കുറവിലും പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തിലെ സപ്ലൈകോ ഓഫീലേക്ക് മാര്‍ച്ച് നടത്തി.

 

നൂറുകണക്കിന് മഹിളകള്‍ പങ്കെടുത്ത മാര്‍ച്ചിന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ, ബ്ലോക്ക് ഭാരവാഹികള്‍ നേതൃത്വം നല്കി. മാര്‍ച്ച് ഡിസിസി ഓഫീസില്‍ നിന്നാരംഭിച്ചു. തുടര്‍ന്ന് സപ്ലൈകോയുടെ മുന്നില്‍ നടത്തിയ ധര്‍ണ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷാമില ബീഗം,സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് അനുപമ വിശ്വനാഥന്‍, മറ്റു ഭാരവാഹികളായ ലതാകുമാരി സലിമോന്‍, ലതാമുരളി, മോനിക്ക ജോയി, ബിന്ദു ഐസക്, സീമ ജോസഫ്, റെയ്ച്ചല്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.