
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സപ്ലൈക്കോ)ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. സപ്ലൈക്കോയില്‍ പുതുതായി ഇലക്‌ട്രീഷ്യന്‍ അപ്രന്റീസ് നിയമനം നടക്കുന്നുണ്ട്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 17ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – സപ്ലൈക്കോയില്‍ അപ്രന്റീസ് ട്രെയിനീ ഇലക്‌ട്രീഷ്യന്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഐടി ഐ (ഇലക്‌ട്രിക്കല്‍) യോഗ്യത ഉള്ളവരായിരിക്കണം. അല്ലെങ്കില്‍ ഇലക്‌ട്രിക്കലില്‍ ഡിപ്ലോമയോ, ബിടെക് ഇലക്‌ട്രിക്കല്‍ യോഗ്യതയോ ഉണ്ടായിരിക്കണം.
എക്‌സ്പീരിയന്‍സ് ആവശ്യമില്ല. ഫ്രഷേഴ്‌സിനും അപേക്ഷ നല്‍കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ ശമ്പളമായി ലഭിക്കും.
ഇന്റര്‍വ്യൂ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സപ്ലൈക്കോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള ഇലക്‌ട്രിക്കല്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം കാണുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ഏറ്റവും പുതിയ സിവി ഉള്‍പ്പെടെ ഇന്റര്‍വ്യൂവിന് ഹാജരാവണം.
ഇന്റര്‍വ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക് ആരംഭിക്കും. അഭിമുഖ സമയത്ത് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികളും കൈവശം വെയ്ക്കണം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഡോക്യുമെന്റ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2203077 ല്‍ ബന്ധപ്പെടുക.