
തിരുവനന്തപുരം: സപ്ലൈകോയില്‍ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മന്ത്രി ജി ആർ അനിൽ. പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരെ പിരിച്ചുവിടുന്ന സമീപനം സപ്ലൈകോ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയിലെ താല്‍കാലിക ജീവനക്കാരുടെ ശമ്പള പ്രതിസന്ധി സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആനുകൂല്യങ്ങളാണ് താല്‍കാലിക ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഒരാളുടെ ജോലി രണ്ട് പേര്‍ എടുക്കുന്ന രീതി ഉണ്ട്. കച്ചവടം കുറയുമ്പോള്‍ പ്രതിസന്ധി രണ്ട് പേരെയും ബാധിക്കും. ഇതാണ് പ്രശ്‌നങ്ങളുടെ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ എട്ട് മാസമായി സപ്ലൈകോയിൽ താല്‍കാലിക ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയാണ്. ആയിരക്കണക്കിന് ദിവസ വേതനക്കാരാണ് പ്രതിസന്ധിയിലായത്. പലരും ആത്മഹത്യയുടെ വക്കിലാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിസന്ധികള്‍ക്കിടെ സപ്ലൈകോ വാര്‍ഷികാഘോഷം നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിപാടി ധൂര്‍ത്താണെന്ന വിമര്‍ശനം ശരിയല്ലെന്നാണ് മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചത്. പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് വാര്‍ഷിക പരിപാടികള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.