
തിരുവനന്തപുരം: പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ ഓണക്കാലത്തെ വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു.
സപ്ലൈകോ ഔട്ട്ലറ്റുകൾ വഴി എല്ലാ റേഷൻകാർഡുകാർക്കും കുറഞ്ഞ നിരക്കിൽ പ്രതിമാസം 28 കിലോ അരി വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിൽ 8 കിലോ കെ-റൈസ് 33 രൂപയ്ക്കും 20 കിലോ അരി 25 രൂപയ്ക്കും എല്ലാ കാർഡുകാർക്കും ലഭ്യമാക്കും.
അതോടൊപ്പം, സപ്ലൈകോ വഴി നൽകുന്ന സബ്‌സിഡി വെളിച്ചെണ്ണ വില വീണ്ടും കുറയ്ക്കാനും തീരുമാനിച്ചു. നിലവിൽ 339 രൂപയെന്നത് 22 മുതൽ 319 രൂപയാക്കും. സബ്‌സിഡിയിതര വെളിച്ചെണ്ണ വില 389 രൂപയിൽ നിന്ന് 359 രൂപയാക്കും. കേരയുടെ വില 429 രൂപയിൽ നിന്ന് 419 രൂപയുമാക്കും. തുവരപ്പരിപ്പ് വില കിലോയ്ക്ക് 93 രൂപയ്ക്ക് പകരം 88 രൂപയ്ക്കും ചെറുപയർ 90 രൂപയ്ക്ക് പകരം 85 രൂപയ്ക്കും വിതരണം ചെയ്യും. അടുത്തമാസം വീണ്ടും വില കുറയ്ക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



