
തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ.
എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണം ചന്തകളായിരിക്കും ഉണ്ടാകുക. ഓണച്ചന്തയിൽ ന്യായവിലയ്ക്കുള്ള നിത്യ ഉപയോഗ സാധനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സബ്സിഡി നിരക്കിൽ 15 കിലോ അരി 10 രൂപ നിരക്കിൽ നൽകും. സബ്സിഡി വെളിച്ചെണ്ണ 1 ലിറ്ററിന് 349 രൂപയും വെളിച്ചെണ്ണ അര ലിറ്റർ പാക്കറ്റ് 179 രൂപയ്ക്കും ലഭിക്കും. മാത്രമല്ല മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാരയും സപ്ലൈകോ ഓണച്ചന്തകൾ വഴി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25ന് വൈകിട്ട് പുത്തരികണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും.
ആഗസ്ത് 25 മുതൽ എല്ലാ നിയോജക മണ്ഡലത്തിലും സഞ്ചരിക്കുന്ന സപ്ലൈകോ വണ്ടികൾ ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കും.



