അവശ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കിയാൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി: പരാതികൾ ഇനി പറയുന്ന നമ്പറുകളിൽ വിളിച്ചറിയിക്കാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാലോ കരിഞ്ചന്തയോ പൂഴ്ത്തി വയ്‌പോ ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതിനുള്ള സംവിധാനങ്ങൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ കരിഞ്ചന്തയോ വിപണികളിൽ അമിതവില ഈടാക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യ സിവിൽ സപ്ലൈസിനെ വിളിക്കേണ്ട നമ്പർ ചുവടെ:-
തിരുവനന്തപുരം – 9188527315
കൊല്ലം – 9188527316
പത്തനംതിട്ട – 9188527317
ആലപ്പുഴ – 9188527318
മലപ്പുറം – 9188527324
കോഴിക്കോട് – 9188527325
വയനാട് – 9188527326
കണ്ണൂർ – 9188527327
കാസർകോട് – 9188527328
കോട്ടയം – 9188527319
ഇടുക്കി – 9188527320
എറണാകുളം – 9188527321
തൃശൂർ – 9188527322
പാലക്കാട് – 9188527323