വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ സാങ്കേതികതടസ്സം; എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി സേ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടിനൽകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Spread the love

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി സേ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടിനൽകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

വിദ്യാർത്ഥികൾ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. മെയ് 28 മുതല്‍ ജൂണ്‍ 5 വരെയാണ് പരീക്ഷ. സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച നടപടികൾ ജൂൺ 2-നകം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

എന്നാൽ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യദിനത്തില്‍ അപേക്ഷകരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലായി. ബുധനാഴ്ച വൈകീട്ട് ഏഴുവരെ ലഭിച്ച കണക്കുകൾ പ്രകാരം ഏകജാലകത്തിലൂടെ 1,02,298 അപേക്ഷകള്‍ ലഭിച്ചതായി അധികൃതർ അറിയിച്ചു. അതിൽ 84,225 പേരുടെ അപേക്ഷാ സമർപ്പണം പൂർത്തിയാക്കി. എറ്റവും കൂടുതല്‍ അപേക്ഷ മലപ്പുറം ജില്ലയിലാണ് – 12,244 വിദ്യാർത്ഥികൾ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചു. ഇവരിൽ 9504 പേരുടെ അപേക്ഷാസമർപ്പണം പൂർത്തിയായി. 20 വരെ അപേക്ഷിക്കാം. ട്രയല്‍ അലോട്‌മെന്റ് 24-ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group