play-sharp-fill
സാധനങ്ങൾ ഇല്ലെങ്കിലും പുതിയ സ്‌റ്റോറുകൾ തുറന്നു സപ്ലൈകോ :  ഇ- ടെൻഡറും മുടങ്ങി  പുതിയതായി തുറന്നത് നാലെണ്ണം

സാധനങ്ങൾ ഇല്ലെങ്കിലും പുതിയ സ്‌റ്റോറുകൾ തുറന്നു സപ്ലൈകോ : ഇ- ടെൻഡറും മുടങ്ങി പുതിയതായി തുറന്നത് നാലെണ്ണം

 

സ്വന്തം ലേഖകൻ

പത്തനംതിട്ട: സാധനങ്ങൾ ഇല്ലെങ്കിലും പുതിയ സ്‌റ്റോറുകൾ തുറന്നു സപ്ലൈയ്‌കോ. കൊടുക്കാൻ സാധനങ്ങളില്ലാതെ മിക്കതും കാലിയാണെങ്കിലും ആർഭാടത്തിന് കുറവൊന്നുമില്ല സപ്ലൈയ്‌കോ. ആറന്മുള, കോഴഞ്ചേരി, നാരങ്ങാനം, തണ്ണിത്തോട് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച നാല് പുതിയ സ്റ്റോറുകൾ കൂടി തുറന്നു. പ്രതിസന്ധിക്ക് പരിഹാരത്തിനെന്ന ന്യായീകരണമാണുള്ളത്.
മട്ടയരി, പിരിയൻമുളക്, വൻപയർ, പഞ്ചസാര തുടങ്ങിയ സബ്‌സിഡി നിരക്കിൽ കൊടുക്കുന്ന സാധനങ്ങളുടെയെല്ലാം സ്റ്റോക്ക് സ്റ്റോറുകളിൽ തീർന്നിട്ട് രണ്ട് മാസമായി. ഇ- ടെൻഡർ മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. സാധനങ്ങളെത്താതായതോടെ സപ്ലൈക്കോയുടെ മിക്ക സ്ഥാപനങ്ങളും കാലിയാണ്. അരിയും പഞ്ചസാരയുമെല്ലാം വലിയ വില കൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടുണ്ട്. പ്രതിസന്ധി നീക്കാൻ സമീപ ജില്ലകളിൽനിന്ന് വാങ്ങി വിതരണം ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം പേരിന് മാത്രം. ക്രിസ്മസ് വിപണി സജീവമായി തുടങ്ങിയതോടെ അധികൃതർ വിഷമത്തിലാണ്. കച്ചവടം നടക്കേണ്ട സമയത്ത് സാധനങ്ങളില്ലാതെവന്നാൽ സ്ഥാപനംതന്നെ ഇല്ലാതാകുമെന്ന ആശങ്ക ജീവനക്കാർക്കുണ്ട്. സാധനങ്ങളെത്തിക്കുന്നതിനായുള്ള ഇ- ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് എല്ലാ സ്ഥാപനങ്ങളിലും സാധനങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി പി.തിലോത്തമൻ