സാധാരണക്കാരന് കീശ കീറാതെ ഓണം ആഘോഷിക്കാം; സപ്ലൈകോ ഓണം ഫെയറിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം:  സാധാരണക്കാരന് കീശ കീറാതെ ഓണം ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ട മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സമഗ്ര വിപണി ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഓണം സമൃദ്ധിയുടെയും ക്ഷേമത്തിന്റെയും കാലമാണ് ജനങ്ങൾക്ക് ഓണം സമൃദ്ധമായി ആഘോഷിക്കാൻ ആകണം എന്നതാണ് ഇത്തരം ചിന്തകളുടെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സെപ്റ്റംബർ 4 വരെ ഓണം ഫയറിലൂടെ പൊതുജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങാം. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ 35% വരെ വിലക്കുറവ് ഉണ്ടാകും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മെഗാ ഫെയറുകൾ നടക്കും. ചൊവ്വ ബുധൻ ദിവസങ്ങളിലായി ഇത് തുടങ്ങും. 140 നിയമസഭാ മണ്ഡലങ്ങളിൽ 31 മുതൽ സെപ്റ്റംബർ 4 വരെ നീണ്ടുനിൽക്കുന്ന ഫയറുകളും സംഘടിപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group