അമിത മദ്യപാനം മാറ്റിത്തരാമെന്ന് വാഗ്ദാനം; മന്ത്രവാദത്തിന്‍റെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി; സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കല്‍പ്പറ്റ: മന്ത്രവാദത്തിന്റെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി.

സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വയനാട് പനമരം പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങള്‍, ഇയാളുടെ സഹായികളായ അഞ്ചുകുന്ന് സ്വദേശി ആസിയ ബീവി, മജീദ്, മൊയ്‌ദീന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പരാതിക്കാരിയുടെ സഹോദരി ഭര്‍ത്താവിന്‍റെ അമിത മദ്യപാനം മാറ്റിത്തരാമെന്ന് പറഞ്ഞ് പ്രതി ബാദുഷ തങ്ങള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മൊഴി.

അമ്പതിനായിരം രൂപ പ്രതികള്‍ തട്ടിയെടുത്തായും പരാതിയുണ്ട്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.