video

00:00

പതിവ് ഫൺ മൂഡിൽ ”കാളരാഗം’ എന്താണെന്ന് ശരത്തിനോട് തിരക്കി അവതാരക പാർവതി ബാബു; ചോദ്യം കേട്ടപാതി, അവതാരകയോട് കയർത്ത് കൊണ്ട് ‘ഇങ്ങനത്തെ ചോദ്യമാണോ ചോദിക്കുന്നതെന്ന് ചോദിച്ച് ശരത്, വീണ്ടും ചൂടായതോടെ പൊട്ടിക്കരഞ്ഞ് പാർവ്വതി, ഒടുവിൽ ട്വിസ്റ്റ്..!

Spread the love

വളരെ പോപ്പുലറായ റിയാലിറ്റി ഷോകളില്‍ ഒന്നാണ് അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പർ സ്റ്റാർ. ശരത്, ഷാൻ റഹ്മാൻ, അനുരാധ ശ്രീരാം എന്നിവരാണ് പ്രധാന വിധികർത്താക്കള്‍.

ഏപ്രില്‍ ഒന്നിന് സംപ്രേഷണം ചെയ്യപ്പെട്ട സൂപ്പർ സ്റ്റാർ എപ്പിസോഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. അവതാരകയായ പാർവതി ബാബുവിനെ പ്രാങ്ക് ചെയ്യുന്ന ശരത്തിനെയാണ് വീഡിയോയില്‍ കാണാനാവുക.

പതിവു ഫണ്‍ മൂഡില്‍, കാളരാഗം എന്താണെന്ന് ശരതിനോടു തിരക്കുകയാണ് പാർവതി ബാബു. എന്നാല്‍, ചോദ്യത്തെ വളരെ ഗൗരവത്തോടെയാണ് ശരത് നേരിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നോട് ഇങ്ങനത്തെ ചോദ്യങ്ങളാണോ ചോദിക്കുന്നത് എന്നു ശരത് കയർക്കുന്നതോടെ പാർവതിയും വല്ലാതെയാവുന്നു. പക്ഷേ, വീണ്ടും ശരത് ചൂടാവുന്നതോടെ കരച്ചിലിന്റെ വക്കിലെത്തുകയാണ് പാർവതി.

കരയുന്ന പാർവതിയെ ശരതും അനുരാധയും ഷാൻ റഹ്മാനും കൂടി ആശ്വസിപ്പിച്ചതിനു ശേഷമാണ് ഇത് പ്രോഗ്രാം പ്രൊഡ്യൂസർ തന്ന പ്രാങ്ക് ടാസ്ക് ആണെന്ന കാര്യം വെളിപ്പെടുത്തുന്നത്.

“ഈ ഏപ്രില്‍ ഫൂള്‍ പാർവ്വതി ജീവിതത്തില്‍ മറക്കില്ല,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്നത്.