
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ക്യൂ നില്‍ക്കാതെ മദ്യം വില്‍ക്കാൻ നിലവിലുള്ള പ്രീമിയം ഷോപ്പുകള്‍ കൂടാതെ ബിവറേജസ് കോർപ്പറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളും ആരംഭിക്കുന്നു.സൂപ്പർ പ്രീമിയം ഷോപ്പുകളില്‍ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമാണ് ലഭ്യമാകുക.
മദ്യക്കമ്ബനികള്‍ക്ക് അവരുടെ ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ സ്പോണ്‍സർഷിപ്പിലൂടെ അവസരവും ഒരുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിലാണ് ആരംഭിക്കുക. കൊച്ചിയില്‍ രണ്ടും തൃശ്ശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളില്‍ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകള്‍ രണ്ടു മാസത്തിനകം പ്രവർത്തനം ആരംഭിക്കും. കോഴിക്കോട് മാളിലും കൊച്ചിയില്‍ മെട്രോ സ്റ്റേഷനിലും ആയിരിക്കും ഷോപ്പ്. നിലവില്‍ ബവ്ക്കോയുടെ 285 ഷോപ്പുകളില്‍ 162 എണ്ണം പ്രീമിയം എന്ന പേരില്‍ സെല്‍ഫ് ഹെല്‍പ്പ് ഷോപ്പുകളാണ്.
500 രൂപയ്ക്ക് മുകളിലുള്ള മദ്യമാണ് ഇവിടെ വില്‍ക്കുന്നത്. പൂട്ടിപ്പോയ 68 എണ്ണം ഉള്‍പ്പെടെ 243 ഷോപ്പുകള്‍ക്ക് വാടക കെട്ടിടം ലഭിക്കാത്ത സ്ഥിതിയും ഒഴിവായി. ഇതിനായി ആരംഭിച്ച പോർട്ടലില്‍ 330 പേർ കെട്ടിടം വാടകയ്ക്ക് നല്‍കാനായി സമ്മതം അറിയിച്ചു.



