കൊടും ക്രൂരത! സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കില്‍ വലിച്ചിഴച്ചു; ഗുരുതരമായ പരിക്കേറ്റ ജീവനക്കാരൻ ചികിത്സയിൽ

Spread the love

ആലപ്പുഴ: സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കില്‍ വലിച്ചിഴച്ചു.

ആലപ്പുഴ മാന്നാറില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തലവടി സ്വദേശി ബൈജുവിനെ(40) പൊലീസ് കസ്റ്റഡിയിലെടുത്തു.

മാന്നാറിലെ എൻആർസി സൂപ്പർ മാർക്കറ്റിലേക്ക് ബ്ലീച്ചിങ് പൗഡർ അന്വേഷിച്ചെത്തിയ യുവാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരികളോട് മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്തതോടെ ഇയാള്‍ സൂപ്പർമാർക്കറ്റില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരൻ എത്തിയതോടെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് ബൈക്കില്‍ വലിച്ചിഴച്ചത്. ഗുരുതരമായ പരിക്കേറ്റ ജീവനക്കാരൻ ചികിത്സയിലാണ്.

നാട്ടുകാർ പിടികൂടിയാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തലവടി സ്വദേശിയായ ഇയാള്‍ എന്തിനാണ് മാന്നാറില്‍ സാധനം വാങ്ങാനെത്തിയതെന്നും നാട്ടുകാർ ചോദിക്കുന്നു. ഇയാള്‍ മദ്യപിച്ചാണ് സ്ഥാപനത്തിലെത്തിയതെന്ന് ജീവനക്കാരികള്‍ പറഞ്ഞു.