സൂപ്പർ മാർക്കറ്റിൽ മോഷണ ശ്രമം; സിസിടിവി തകരാറിലാക്കി; പൂട്ട് പൊളിക്കാൻ ശ്രമം; യുവാവ് പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: കഞ്ചിക്കോട് ശ്രീമാർട്ട് എന്ന പേരിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രി കളവു ചെയ്യാനായി പ്രതി ഇവിടെ വരുകയും സിസിടിവി തകരാറിലാക്കുകയും പൂട്ട് പൊളിക്കാൻ കഴിയാതെ വരുകയും തുടർന്ന് തകരഷീറ്റ് തകർത്ത് കയറാൻ ശ്രമിക്കുന്നതിനിടയിൽ ആളുകളെ കണ്ട് രക്ഷപ്പെടുകയും ചെയ്ത കൊടുങ്ങല്ലൂർ പെരിഞ്ഞാനം സ്വദേശി ബിനീഷ് വയസ് 37 എന്നയാളെ മണിക്കൂറുകൾക്കുള്ളിൽ കസബ പൊലീസ് പിടികൂടി.

കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഉടനടി അന്വേഷണ ടീമിനെ രൂപീകരിക്കുകയും വ്യാപകമായ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് പ്രതിയിലേക്ക് എത്തുകയായിരുന്നു. കഞ്ചിക്കോട് പ്രദേശം വലിയ രീതിയിൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന മേഖലയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കേറിയ പ്രദേശത്ത് നടന്ന കേസ് കണ്ടെത്തുകയെന്നത് വിഷമകരമാണ് എന്നാൽ ലഭിച്ച വ്യക്തമല്ലാത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നും അടയാള വിവരങ്ങൾ മനസ്സിലാക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും ഉടനെ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്ക് തൃശൂർ ജില്ലയിൽ കേസുകൾ ഉണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് സമാനരീതിയിലുള്ള കേസുകൾ ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് IPS, ഡിവൈ എസ്പി സുന്ദരൻ എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് NS, സബ് ഇൻസ്പെക്ടർമാരായ രാജേഷ് CK, മനോജ്,സീനിയർ പോലീസ് ഓഫീസർമാരായ രാജീദ് R, സജിത്ത് TR എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു