play-sharp-fill
സൂപ്പർമാർക്കറ്റിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തിച്ചു: കത്തിച്ചത് ബൈക്കിൽ നിന്നു പെട്രോൾ ഊറ്റിയെടുത്ത്; സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്

സൂപ്പർമാർക്കറ്റിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തിച്ചു: കത്തിച്ചത് ബൈക്കിൽ നിന്നു പെട്രോൾ ഊറ്റിയെടുത്ത്; സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്

സ്വന്തം ലേഖകൻ

കോട്ടയം: റോഡരികിലെ സൂപ്പർമാർക്കറ്റിന്റെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിച്ചു. ബൈക്കിൽ നിന്നും പെട്രോ്ൾ ഊറ്റിയെടുത്താണ് കാർ കത്തിച്ചതെന്നാണ് വിവരം. കാഞ്ഞിരത്തെ മാർജിൻ ഫ്രീമാർക്കറ്റിനു മുന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറാണ് പുലർച്ചെ രണ്ടു മണിയോടെ ഒരു സംഘം അഗ്നിക്കിരയാക്കിയത്. കാറിനു സമീപത്തിരുന്ന ബൈക്കും കത്തി നശിച്ചിട്ടുണ്ട്.
കിളിരൂർ സർപ്പപ്പറമ്പിൽ സച്ചിന്റെ സ്വിഫ്റ്റ് കാറാണ് ബൈക്കില്ത്തിയ യുവാവ് കത്തിച്ചത്. ഇതിനോടു ചേർന്നിരുന്ന പാണംപടി സ്വദേശി ജിനേഷിന്റെ ബൈക്കാണ് കത്തി നശിച്ചത്.

ഹർത്താൽ ദിനമായ ശനിയാഴ്ച സഹോദരിയുടെ വിവാഹം ക്ഷണിക്കുന്നതിനായാണ് സച്ചിൻ വിവിധ സ്ഥലങ്ങളിൽ പോയിരുന്നു. തുടർന്ന് രാത്രി പത്തു മണിയോടെയാണ് സച്ചിൻ കാറുമായി കാഞ്ഞിരത്തെ റോഡരികിൽ എത്തിയത്. ഇവിടെ കാർ പാർക്ക് ചെയ്ത ശേഷം വീട്ടിലേയ്ക്ക് പോകുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് കാർ കത്തുന്ന വിവരം ഇതുവഴി കടന്നു പോയ വഴിയാത്രക്കാരൻ അറിയിച്ചത്. തുടർന്ന് ഇവർ സ്ഥല്ത്ത് എത്തുകയായിരുന്നു. അപ്പോഴേയ്ക്കും കാറിന്റെ പകുതിയോളം കത്തിയിരുന്നു. സച്ചിൻ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാ അധികൃതർ തീ കെടുത്തുകയായിരുന്നു.
തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ക്യമറയിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആർവൺ ഫൈവ് ബൈക്കിലെത്തിയ യുവാവ് സമീപത്തെ ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയെടുത്ത ശേഷം തീവയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group