മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു; സൂപ്പർ കപ്പിൽ ഗോകുലം കേരളക്ക് മിന്നും ജയം

Spread the love

ഗോവ: സൂപ്പർ കപ്പ് ഗ്രൂപ്പ് സി യിലെ അവസാനമത്സരത്തിൽ മുഹമ്മദൻ എസ് സിക്കെതിരെ ഗോകുലം കേരളക്ക് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം, ടൂർണമെന്റിൽ മുൻപ് കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ ഗോകുലത്തിന് ഗ്രൂപ്പിൽ മൂന്നാമതായി ഫിനിഷ് ചെയ്യാനായി.

video
play-sharp-fill

28-ാം മിനിറ്റിൽ സ്പാനിഷ് താരം ആൽബർട്ട് നേടിയ ഗോളിന് ടീം ഒരു ​ഗോളിനു മുന്നിലെത്തിയിരുന്നു. കളിയുടെ ആദ്യ മിനുട്ടുകളിൽ തന്നെ ആക്രമിച്ചു കളിച്ചു തുടങ്ങിയ ടീമിന് അനിവാര്യമായിരുന്നു ഈ ലീഡ്.

രണ്ടാം പകുതിയിൽ കൂടുതൽ വാശിയോടെ പന്തു തട്ടിയ ടീമിനായി 55 അം മിനുട്ടിൽ സാമുവേൽ കിൻഷിയാണ് ഗോൾ നേടിയത്. മുഹമ്മദൻ പ്രതിരോധത്തിലെ പോരായ്മ മുഴച്ചു നിന്ന കളിയിൽ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന സ്പാനിഷ് സ്ട്രൈക്കർ ജുവാൻ കാർലോസ് ആണ് 85-ാം മിനിട്ടിൽ മൂന്നാം ​ഗോൾ നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമസ്ത മേഖലയിലും നന്നായി പന്തു തട്ടുന്ന ഗോകുലം ടീമിനെയാണ് ഇന്ന് കണ്ടത്. “മുൻ മത്സരങ്ങളിലെ പരാജയങ്ങളിൽ നിന്നും പാഠം ഉൾകൊണ്ട ടീം സൂപ്പർ കപ്പിൽ നിന്നും പുറത്തായി എങ്കിൽ കൂടെയും.

2026-27 ഐ ലീഗിൽ കൂടുതൽ ഊർജത്തോടെ തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു” ഹെഡ് കോച്ച് ജോസ് ഹെവിയ പറഞ്ഞു.