നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് തനിക്കുള്ളത്; ചിലരുടെ വൈരാഗ്യത്തിന്റെ ഇരയാണ് താൻ; പിരിച്ചു വിടല്‍ നടപടിയുടെ ഭാഗമായുള്ള ഓണ്‍ലൈന്‍ ഹിയറിംഗില്‍ പൊലീസ് മേധാവിയുടെ മുൻപിൽ വിതുമ്പി പറഞ്ഞ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനു; നടപടിയില്‍ രണ്ടു ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചില കേന്ദ്രങ്ങളുടെ വൈരാഗ്യത്തിന്റെ ഇരയാണ് താനെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് തനിക്കുള്ളതെന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനു. പിരിച്ചു വിടല്‍ നടപടിയുടെ ഭാഗമായുള്ള ഓണ്‍ലൈന്‍ ഹിയറിംഗില്‍ പൊലീസ് മേധാവിയോടാണ് സുനു തന്റെ അവസ്ഥ വിശദീകരിച്ചത്. സുനുവിനെതിരായ നടപടിയില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഡിജിപി അനില്‍ കാന്ത് അന്തിമ തീരുമാനം എടുക്കും.
ഡി.ജി.പി: അനില്‍ കാന്ത് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍, സുനുവിന് തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പല തവണ സുനു വിതുമ്ബി. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിചമച്ചതാണെന്നും ഇതിലൊന്നിലും തനിക്ക് പങ്കില്ല എന്നായിരുന്നു സിഐ.സുനുവിന്റെ നിലപാട്. തന്നെ പിരിച്ചുവിട്ടാല്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നായിരുന്നു സുനു വീഡീയോ കോണ്‍ഫറന്‍സിംഗിലൂടെ നല്‍കിയ മൊഴിയില്‍ പറഞ്ഞത്. അതിനിടെ സ്ത്രീപീഡനം അടക്കം പതിനഞ്ചോളം കേസുകളില്‍ ആരോപണ വിധേയനായ ബേപ്പൂര്‍ മുന്‍ തീരദേശ പൊലീസ് എസ്.എച്ച്.ഒ : പി.ആര്‍. സുനുവിനെ പിരിച്ചുവിടുമെന്ന് ഉറപ്പായി എന്ന് മംഗളത്തില്‍ എസ് നാരായണന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ ആശുപത്രിയില്‍ സജ്ജീകരിച്ച വിഡീയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് കേരളം ഉറ്റു നോക്കിയ മൊഴിയെടുക്കല്‍ നടപടി നടന്നത്. അമ്മയ്ക്കും കുടുംബത്തിനും താന്‍ മാത്രമാണ് ഏക തുണ. വ്യക്തമായ അന്വേഷണം വേണമെന്നും സുനു അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വിശദമായ അന്വേഷണം ഒരിക്കല്‍ കൂടി നടത്തി 48 മണിക്കൂറിനകം തീരൂമാനമെടുക്കാനാണ് ഉന്നത വൃത്തങ്ങളുടെ നീക്കം.
നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ ഡിജിപി ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ഹാജരായിരുന്നില്ല. ചികിത്സയിലാണെന്നും ഹാജരാകാന്‍ സമയം നീട്ടിനല്‍കണമെന്നും കാണിച്ച് ഇയാള്‍ മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് ഓണ്‍ലൈനായി ഹിയറിങ് ഹാജരാക്കാന്‍ സുനുവിനോട് ഡിജിപി ആവശ്യപ്പെട്ടന്നത്. നിലവില്‍ തൃപ്പൂണിത്തുറ ആയുര്‍വേദ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സുനു. ആശുപത്രി സൂപ്രണ്ടിന്റെ അനുമതിയോടെയാണ് സുനുവിനെ ഓണ്‍ലൈന്‍ ഹിയറിംഗിന് വിധേയനാക്കിയത്. സുനുവിന്റെ വിശദീകരണത്തില്‍ പൊലീസ് മേധാവി പൂര്‍ണ്ണ തൃപ്തനല്ല. എങ്കിലും തെളിവുകള്‍ വിലയിരുത്തി തീരുമാനം എടുക്കും.
വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടില്‍ പൊലീസ് മേധാവി എത്തിയാല്‍ പി.ആര്‍ സുനുവിനെ പിരിച്ചു വിട്ടുള്ള ഉത്തരവ് പുറത്തിറങ്ങും. ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനു 15 തവണ വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനുമാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസില്‍ ആരോപണ വിധേയനായതോടെ സുനുവിനെ നേരത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ സുനുവിനെതിരെ തെളിവില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നതും ശ്രദ്ധേയമാണ്.
പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡിജിപി ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്‌മിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. പക്ഷേ ഡി ജി പിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 31 ന് സുനു മറുപടി നല്‍കി. ഈ മറുപടി പരിശോധിച്ചാണ് ഡി ജി പി നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായതോടെ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ ആയിരുന്ന പി.ആര്‍.സുനു സസ്പെന്‍ഷനിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു സസ്പെന്‍ഷന്‍ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് കോസ്റ്റല്‍ എസ് എച്ച് ഒ പി ആര്‍ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.
എന്നാല്‍ തൃക്കാക്കര പീഡനക്കേസില്‍ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ സിഐ.യ്‌ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് യുവതി പരാതി നല്‍കിയതെന്നുമാണ് തൃക്കാക്കര എ.സി.പി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടുമാസം മുമ്ബാണ് തൃക്കാക്കര എ.സി.പി. ഈ റിപ്പോര്‍ട്ട് കൊച്ചി ഡി.സി.പി.ക്ക് നല്‍കിയത്. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഡി.ജി.പി.യ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
തെളിവില്ലാത്തതിനാലാണ് സിഐ.യെ കേസില്‍ അറസ്റ്റ് ചെയ്യാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. അതിനിടെ, സിഐ. സുനു കഴിഞ്ഞദിവസം ഡി.ജി.പി.യുടെ ഹിയറിങ്ങിന് ഹാജരായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 11-മണിക്ക് ഡി.ജി.പി.യുടെ ചേംബറില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സുനുവിനോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഡി.ജി.പിക്ക് മുന്നില്‍ ഹാജരാകാതിരുന്ന സുനു, ചികിത്സയിലാണെന്നും 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇ-മെയില്‍ അയക്കുകയായിരുന്നു.
പിരിച്ചുവിടാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബോധിപ്പിക്കണമെന്ന് കാണിച്ച് സുനുവിന് പൊലീസ് മേധാവി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ നവംബറിലാണ് തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പുകേസില്‍ ജയിലിലായ ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സിഐ. അടുപ്പംസ്ഥാപിച്ചെന്നും പിന്നീട് ഭര്‍ത്താവിന്റെ സുഹൃത്ത് അടക്കമുള്ളവരുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമായിരുന്നു വീട്ടമ്മയായ യുവതിയുടെ പരാതി. തുടര്‍ന്ന് ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തത് വലിയ ചര്‍ച്ചയായിരുന്നു.
പീഡനം നടന്നതായി പറയപ്പെടുന്ന ദിവസം സുനുവിന്റെ മൊബൈല്‍ ഫോണ്‍ കാക്കനാട്, കടവന്ത്ര ഹോട്ടലുകളുടെ ടവര്‍ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്നാണു കണ്ടെത്തല്‍. യുവതിയുടെയും സുനുവിന്റെയും മൊഴികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സുനുവിനെ ദിവസങ്ങളോളും തുടര്‍ച്ചയായി എട്ടുമണിക്കൂര്‍വരെ ചോദ്യംചെയ്‌തെങ്കിലും പ്രതിയാക്കാവുന്ന സൂചനകള്‍ കിട്ടിയിട്ടില്ലെന്നാണു പൊലീസ് റിപ്പോര്‍ട്ട്. മുമ്ബും ലൈംഗികപീഡനക്കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനാണു സുനു.