
ചർമത്തെ സൂര്യപ്രകാശത്തില്‍ നിന്ന് ദീർഘനേരം സംരക്ഷിച്ചു നിർത്തുന്നതിന് പലരും വിലകൂടിയ സണ്‍സ്ക്രീൻ വാങ്ങി ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ഇത് എത്ര അളവില്‍ ഉപയോഗിക്കണമെന്നതാണ് പലരുടെയും സംശയം.
ഉയർന്ന ഗുണനിലവാരമുള്ള എസ്പിഎഫ് 50 പിഎ++++ പ്രൊട്ടക്ഷൻ നല്‍കുന്ന സണ്‍സ്‌ക്രീൻ ഉപയോഗിച്ചിട്ടും പ്രതീക്ഷിച്ച ഗുണം ലഭിക്കുന്നില്ലെങ്കില്‍ അതിനർത്ഥം നിങ്ങള്‍ കൃത്യമായി അത് ചർമത്തില്‍ അപ്ലൈ ചെയ്യുന്നില്ലെന്നാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സണ്‍സ്ക്രീൻ എത്ര അളവില്‍
മുഖത്ത് ഒരു ചതുരശ്ര സെന്റിമീറ്ററില്‍ 02 മില്ലിഗ്രാം സണ്‍സ്ക്രീൻ അപ്ലൈ ചെയ്യണമെന്നാണ് കണക്ക്. ഇങ്ങനെ കണക്കുകൂട്ടിയാല്‍ മുഖത്തും കഴുത്തിലുമായി 1.6 മുതല്‍ 1.8 ഗ്രാം വരും. ഇത് മൂന്ന് വിരലുകളില്‍ എടുക്കുന്ന സണ്‍സ്ക്രീനിന് തുല്യമാണെന്ന് വിദഗ്ധർ പറയുന്നു. ഇനി മുഖത്ത് മാത്രമാണെങ്കില്‍ അത് രണ്ട് വിരലുകളില്‍ മതിയാകും.
അളവില്‍ കുറവുണ്ടായാല്‍
മുഖത്തും കഴുത്തിലുമായി മൂന്നിന് പകരം രണ്ട് വിരലുകളില്‍ എടുത്ത സണ്‍സ്‌ക്രീൻ മാത്രമാണ് പുരട്ടുന്നതെങ്കില്‍ എസ്പിഎഫ് 25 ശതമാനമായി കുറയും. അതായത് നിങ്ങളുടെ എസ്പിഎഫ് 50 ആണെങ്കില്‍, നിങ്ങള്‍ക്ക് എസ്പിഎഫ് 30 യുടെ ഗുണം മാത്രമേ ലഭിക്കുള്ളു.
ഇനി നിങ്ങള്‍ ഒരു വിരലിലെടുത്ത സണ്‍സ്‌ക്രീനാണ് അപ്ലൈ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ലഭിക്കുക എസ്പിഎഫ് 10ന്റെയോ 15ന്റെയോ ഗുണമായിരിക്കും. രണ്ട് വിരലുകളാണെങ്കില്‍, UVA PA++++, PA++ ആയികുറയും. പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കാൻ നല്ലൊരു അളവില്‍ തന്നെ സണ്‍സ്‌ക്രീൻ ചർത്തില്‍ അപ്ലൈ ചെയ്യണം.



