video
play-sharp-fill

അടിയ്ക്ക് തിരിച്ചടിയുമായി തുടക്കം…! അവസാന ഓവറുകളില്‍ ബാറ്റിംഗ് മറന്ന് മുംബൈ; മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സ് വിജയവുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

അടിയ്ക്ക് തിരിച്ചടിയുമായി തുടക്കം…! അവസാന ഓവറുകളില്‍ ബാറ്റിംഗ് മറന്ന് മുംബൈ; മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സ് വിജയവുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

Spread the love

ഡൽഹി: മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സ് വിജയവുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്.

ഇന്ന് 278 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മിന്നും തുടക്കം മുംബൈയ്ക്ക് നല്‍കിയപ്പോള്‍ റണ്‍ മലകയറ്റം മികച്ച രീതിയിലാണ് മുംബൈ ആരംഭിച്ചത്.

13 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ആണ് ആദ്യം പുറത്തായത്. താരം പുറത്താകുമ്പോള്‍ മുംബൈ 56 റണ്‍സാണ് 3.2 ഓവറില്‍ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികം വൈകാതെ രോഹിത് ശര്‍മ്മ 12 പന്തില്‍ 26 റണ്‍സ് നേടി പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങി. അവിടെ നിന്ന് തിലക് വര്‍മ്മ – നമന്‍ ധിര്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ഏവരും കണ്ടത്.

പത്തോവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സായിരുന്നു മുംബൈ നേടിയത്. 37 പന്തില്‍ 84 റണ്‍സ് നേടിയ തിലക് വര്‍മ്മ – നമന്‍ ധിര്‍ കൂട്ടുകെട്ടിന് തകര്‍ത്ത് ജയ്ദേവ് ഉനഡ്കട് ആണ് സണ്‍റൈസേഴ്സിന് നിര്‍ണ്ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ധിര്‍ 14 പന്തില്‍ 30 റണ്‍സാണ് നേടിയത്.