
സ്കൂൾ ബസ് അപകടം: 25 വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അതിവേഗ പരിചരണം
കോട്ടയം: ഈരാറ്റുപേട്ടയിൽ നടന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ട 25 വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും അതിവേഗ ചികിത്സയ്ക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു.
പരിക്കുകളോടെ സൺറൈസ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചേർന്നവരെ ട്രോമാ കെയർ ടീം സമയോചിതമായി പരിചരിച്ചു.
എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ഗൈനക്കോളജി, ഓർത്തോപീഡിക്, ജനറൽ സർജറി, ഇ.എൻ.ടി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ പരിചരണത്താൽ അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും അതിവേഗം സുരക്ഷിതമാക്കുവാനും സാധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൺറൈസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഏതുതരം അടിയന്തിര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുവാൻ സുസജ്ജമാണ്.
Third Eye News Live
0