
ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പുതിയ ന്യൂറോസർജറി വിദഗ്ധൻ സേവനമാരംഭിച്ചു. മിനിമലി ഇൻവേസീവ് ബ്രെയിൻ ശസ്ത്രക്രിയയിലും എൻഡോസ്കോപിക് സ്‌പൈൻ ശസ്ത്രക്രിയയിലും മികച്ച പരിചയസമ്പത്തും അത്യാധുനിക സാങ്കേതിക വൈദഗ്ധ്യവും നേടിയ ഡോ. ഗണേഷ് വി. എൽ ആണ് സേവനം ആരംഭിച്ചത്. ന്യൂറോസർജറി വിഭാഗത്തിലെ കൺസൾട്ടന്റ് ന്യൂറോസർജൻ ആയി ചുമതലയേറ്റിരിക്കുന്ന ഡോ. ഗണേഷ്, രാജ്യത്തെ മുൻനിര മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് സമഗ്രവും ഉയർന്ന നിലവാരമുള്ള പരിശീലനം നേടിയ വിദഗ്ധനാണ്.
ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്., ലക്നൗയിലെ കിംഗ് ജോർജ്ജസ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജനറൽ സർജറിയിൽ എം.എസ്., തുടർന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ന്യൂറോസർജറി പരിശീലന കേന്ദ്രങ്ങളിലൊന്നായ ന്യൂഡൽഹി എയിംസിൽ നിന്ന് ന്യൂറോസർജറിയിൽ എം.സി.എച്ച്. ബിരുദവും അദ്ദേഹം നേടി.
തുടർന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി എയിംസ്, ഹൽദ്വാനിയിലെ ഉജാല സൈഗ്നസ് സെൻട്രൽ ആശുപത്രി തുടങ്ങിയ രാജ്യത്തെ മുൻനിര ടെർഷറി കെയർ സ്ഥാപനങ്ങളിലെ ന്യൂറോസർജറി വിഭാഗങ്ങളിൽ ശസ്ത്രക്രിയപരമായ പരിശീലനവും സേവനവും നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിനിമലി ഇൻവേസീവ് ബ്രെയിൻ ശസ്ത്രക്രിയ, എൻഡോസ്കോപിക് സ്‌പൈൻ ശസ്ത്രക്രിയ തുടങ്ങിയ അത്യാധുനിക ‘താക്കോൽദ്വാര’ ശസ്ത്രക്രിയാ രീതികളിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ. ഗണേഷ്, തലച്ചോർ, നട്ടെല്ല് സംബന്ധമായ ഏത് തരത്തിലുള്ള സങ്കീർണ്ണ ശസ്ത്രക്രിയകളും ഉയർന്ന കൃത്യതയോടെ നിർവഹിക്കുന്നതിൽ വിദഗ്ധനാണ്.
മിനിമലി ഇൻവേസീവ് സ്‌പൈൻ പ്രോസീജറുകൾ, എൻഡോസ്കോപിക് സ്‌പൈൻ ശസ്ത്രക്രിയ, ബ്രെയിൻ, സ്‌പൈൻ ട്യൂമർ ചികിത്സ എന്നിവ ഉൾപ്പെടെ വിപുലമായ ന്യൂറോസർജിക്കൽ കേസുകളിൽ സമ്പന്നമായ പരിചയമുള്ള ഡോ. ഗണേഷിന്റെ സേവനം ഇനി മുതൽ എല്ലാ ദിവസവും ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ ലഭ്യമാണ്.
അപ്പോയിന്റ്മെന്റിനായി വിളിക്കുക: 0482 220 9999



