പണം വാങ്ങി വഞ്ചിച്ചുവെന്ന ക്രൈംബ്രാഞ്ച് കേസിൽ മുൻകൂർ ജാമ്യം തേടി നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിൽ പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിൽ നടി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്തതിന് പിന്നാലെ താരം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് സണ്ണി 29 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പരിപാടിയിൽ പങ്കെടുത്തില്ലെന്നും വഞ്ചിച്ചെന്നും കാണിച്ച് ഷിയാസ് ഡിജിപിക്കാണ് പരാതി നൽകിയത്. 2016 മുതൽ പലഘട്ടങ്ങളിലായി സണ്ണിയുടെ മാനേജരാണ് തുക കൈപ്പറ്റിയതെന്നും ഇയാളുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ അവധി ആഘോഷിക്കാനെത്തിയ സണ്ണിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ വച്ചാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.
ReplyForward
|