ലാലേട്ടനൊപ്പം അഭിനയിക്കാൻ പറ്റിയാൽ മലയാളത്തിലേക്ക് വരാം; സണ്ണി ലിയോൺ
സ്വന്തം ലേഖകൻ
മലയാളത്തിലേക്ക് സണ്ണിലിയോൺ എപ്പോഴാണ് എത്തുകയെന്നു കണ്ണും നട്ടു ആരാധകർ കാത്തിരിക്കുകയാണ്. മലയാളത്തിലെ ഒരു പ്രമുഖ നിർമാതാവും സംവിധായകനും മലയാളത്തിലേക്ക് സണ്ണിയെ എത്തിക്കാൻ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ചർച്ച നടത്തിയ സംവിധായകനോടും നിർമാതാവിനോടും ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റുമോ എന്നു സണ്ണി ചോദിച്ചുവത്രേ. ഈ വാർത്തയാണിപ്പോൾ മോഹൻലാൽ ആരാധകരേയും സണ്ണി ലിയോൺ ആരാധകരേയും ഒരുപോലെ സന്തുഷ്ടരാക്കിയിരിക്കുന്നത്. മോഹൻലാലും സണ്ണിയും ഒരുമിച്ചുള്ള ചിത്രം ഉടൻ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണവർ. നേരത്തെ ദുൽഖർ സൽമാനൊപ്പം തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹം സണ്ണി പങ്കുവെച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. ദുൽഖറിന്റെ ‘ഓകെ കൺമണി’ കണ്ടതു മുതൽ താൻ അദ്ദേഹത്തിന്റെ ഫാനായി മാറിയെന്നും സണ്ണി പറഞ്ഞിരുന്നു. മമ്മൂട്ടി നായികനായെത്തുന്ന മധുര രാജൈയിൽ സണ്ണിയുടെ ഐറ്റം ഡാൻസ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിക്കുന്ന യാതൊരു സ്ഥിരീകരണവും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയിട്ടില്ല.