play-sharp-fill
കൊച്ചിയിൽ ഉദ്ഘാടനത്തിനു വരാമെന്നു കാട്ടി 29 ലക്ഷം തട്ടി: ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ തട്ടിപ്പ് കേസിൽ പരാതി; സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചിയിൽ ഉദ്ഘാടനത്തിനു വരാമെന്നു കാട്ടി 29 ലക്ഷം തട്ടി: ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ തട്ടിപ്പ് കേസിൽ പരാതി; സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊച്ചിയിൽ ഉദ്ഘാടനത്തിന് എത്താമെന്നു വിശ്വസിപ്പിച്ച് 29 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ പരാതി. പെരുമ്പാവൂർ സ്വദേശി കൊച്ചി ക്രൈംബ്രാഞ്ചിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സണ്ണി ലിയോണിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ഒരാഴ്ചയിലേറെയായി സണ്ണി ലിയോൺ കേരളത്തിലുണ്ടായിരുന്നു.

ഇതിനിടെയാണ് ഇപ്പോൾ സണ്ണി ലിയോണിനെതിരെ ഇപ്പോൾ പെരുമ്പാവൂർ സ്വദേശി പരാതി നൽകിയിരിക്കുന്നത്. 2016 നു ശേഷം 12 തവണയായി 29 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. വിവിധ പരിപാടികളിൽ പങ്കെടുക്കാം എന്നു വിശ്വസിപ്പിച്ച് ഷിയാസിൽ നിന്നും സണ്ണി ലിയോൺ 29 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. പണം വാങ്ങിയ ശേഷം ഇവർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയില്ലെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ എന്നാണ് വിവരം. എന്നാൽ, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ഒന്നും ക്രൈം ബ്രാഞ്ച് പുറത്തു വിട്ടിട്ടില്ല.