play-sharp-fill
സണ്ണികലൂരിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

സണ്ണികലൂരിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

 

സ്വന്തം ലേഖകൻ

കോട്ടയം : അന്തരിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ സണ്ണി കലൂരിന്റെ നിര്യാണത്തില്‍ കേരളാ കോണ്‍ഗ്രസ്സ്‌ (എം) ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. തോമസ്‌ ചാഴിക്കാടന്‍, ഇ.ജെ അഗസ്‌തി, ജോബ്‌ മൈക്കിള്‍, പ്രിന്‍സ്‌ ലൂക്കോസ്‌, വിജി എം.തോമസ്‌, സഖറിയാസ്‌ കുതിരവേലി, വി.ജെ ലാലി, ജോജി കുറുത്തിയാടന്‍, ജോസ്‌ പള്ളിക്കുന്നന്‍, ഗൗതം എന്‍. നായര്‍, മനു പാമ്പാടി, മീരാ ബാലു, അനുഷ കൃഷ്‌ണന്‍, ലീലാമ്മ മാത്യു എന്നിവര്‍ പങ്കെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയും, വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണിയും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.