play-sharp-fill
കോട്ടയത്തെ ഏറ്റവും ജനകീയനായ നേതാവായിരുന്നു സണ്ണി കല്ലൂർ: ജോസഫ് വാഴയ്ക്കൻ

കോട്ടയത്തെ ഏറ്റവും ജനകീയനായ നേതാവായിരുന്നു സണ്ണി കല്ലൂർ: ജോസഫ് വാഴയ്ക്കൻ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ ഏറ്റവും ജനകീയനായ നേതാവായിരുന്നു സണ്ണി കല്ലൂരെന്ന് കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. സുഹൃദ് സമിതി കോട്ടയം ആനന്ദമന്ദിരം ഹാളിൽ സംഘടിപ്പിച്ച സണ്ണി കല്ലൂർ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജോസഫ് വാഴയ്ക്കൻ.സുഹൃദ് സമിതി പ്രസിഡന്റ് റ്റി.എം.ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.ജി.ശശിധരൻ, അഡ്വ.കെ.അനിൽകുമാർ, കുഞ്ഞ് ഇല്ലംപള്ളി, പി.ജെ.വർഗീസ്, പ്രിൻസ് ലൂക്കോസ്, ഫിലിപ്പ് ജോസഫ്, സാബു മുരിക്കവേലി, നന്ദിയോട് ബഷീർ, ജോയി ചെട്ടിശ്ശേരി, എൻ.എസ്.ഹരിശ്ചന്ദ്രൻ, ജി.ഗോപകുമാർ, സാജുലാൽ, ഷാനവാസ് പാഴൂർ, അനിൽ കൂരോപ്പട, ചീനിക്കുഴി രാധാകൃഷ്ണൻ, രമേശ് ചിറ്റക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
സണ്ണി കല്ലൂരിന്റെ ഓർമ്മകൾ നിലനിർത്തുന്നതിന് കോട്ടയം നഗരസഭ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.