
പാർട്ടിക്കുള്ളിൽ ചില അഭിപ്രായ ഭിന്നതകളുണ്ടായതായി സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സ്ഥാനാര്‍ഥി പട്ടികയില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ സമയമെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പര്‍വതീകരിച്ച് നല്‍കി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. താന്‍ പാര്‍ട്ടിക്ക് വിധേയനെന്ന് കെ സുധാകരന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അത്തരം വിവാദങ്ങളെല്ലാം ഇനി അടഞ്ഞ അധ്യായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. തനിക്ക് പേരാവൂരില്‍ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
താന്‍ പേരാവൂരില്‍ മുമ്പും മത്സരിച്ചിട്ടുണ്ട്. ശൈലജ ടീച്ചര്‍ക്കെതിരെയും മത്സരിച്ചിട്ടുണ്ട്. ഇപ്പോള്‍ മത്സര ചിത്രത്തില്‍ എന്തെങ്കിലും വലിയ മാറ്റമുണ്ടായതായി കരുതുന്നില്ല. പൊതുവില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണ്. അത് തദ്ദേശ തിരഞ്ഞെടുപ്പിലും കണ്ടതാണ്. അതിലും മെച്ചപ്പെട്ട വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.


