
‘കരുണാകരന്‍റെ ഓര്‍മകള്‍ ഊര്‍ജം പകരും’; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്; പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയെ അനുസ്മരിക്കും
തൃശൂര്‍: തൃശൂരിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായാണ് ഇന്ന് രാവിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.
സഹഭാരവാഹികളായ എ.പി.അനില്‍കുമാർ, ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ് എന്നിവർക്കൊപ്പമാണ് എത്തിയത്.
ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നും കരുണാകരന്‍റെ ഓർമകള്‍ ഊർജ്ജം പകരുമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ഇനി നേരെ പുതുപ്പള്ളിയിലേക്ക് പോവുകയാണെന്നും അവിടെ എത്തി ഉമ്മൻചാണ്ടിയെ അനുസ്മരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുമതലയേല്‍ക്കും മുൻപ് കോണ്‍ഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസപ് പറഞ്ഞു.
Third Eye News Live
0