കെ കെ ശൈലജ എതിരാളി ആയത് ഭീഷണിയായി കാണുന്നില്ല; അധ്യക്ഷ സ്ഥാനത്തിരുന്ന് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സണ്ണി ജോസഫ്

Spread the love

കണ്ണൂർ: കെ കെ ശൈലജ എതിരാളി ആയത് ഭീഷണിയായി കാണുന്നില്ലെന്ന് പേരാവൂർ യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ്.

video
play-sharp-fill

തളിപ്പറമ്പിലും പയ്യന്നൂരിലും അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരൻ പ്രചാരണത്തിനായി എത്തുമെന്ന് കരുതുന്നു. സുധാകരന്റെ അതൃപ്തി പരിഹരിക്കപ്പെട്ടുവെന്നാണ് വിശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ കണ്ണൂരില്‍ കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്നു. കേരളത്തില്‍ നൂറിന് മുകളില്‍ യുഡിഎഫിന് സീറ്റ് കിട്ടും.

അതേസമയം കെപിസിസി അധ്യക്ഷൻ സ്ഥാനം തുടരും. നാലംഗ സമിതിക്ക് താത്കാലിക ചുമതല നല്‍കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.