സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് : ഇന്നു പറക്കും

Spread the love

 

ഫ്ലോറിഡ: ബഹിരാകാശം വീണ്ടും വിളിച്ചു. സുനീത സമ്മതിച്ചു. സുനിത വില്യംസ് (58) ഇന്ന് ഇന്ത്യൻ സമയം രാവിലെ 11.04നു യുഎസിലെ ഫ്ലോറിഡയിൽ നിന്നു ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാ ശപേടകത്തിൽ രാജ്യാന്തര ബഹിരാ കാശ നിലയത്തിലേക്കു കുതിക്കും. സഹയാത്രികൻ ബുഷ് വിൽമോറുമുണ്ട്.

യുഎസ് നേവൽ അക്കാദമിയിൽ പഠി ച്ചിറങ്ങിയ സുനിത വില്യംസ് 1998ലാണു നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തിരഞ്ഞെ ടുക്കപ്പെട്ടത്.

2006ലും 2012ലും ബഹിരാകാശ നിലയത്തി ലെത്തിയ സുനിത കൂടുതൽ നേരം ബഹിരാകാശ നട ത്തം ചെയ്‌ത രണ്ടാമത്തെ വനിത എന്ന നേട്ടം (50 മണി ക്കൂർ 40 മിനിറ്റ്) സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാമതുള്ളത് 60 മണിക്കൂ റും 21 മിനിറ്റും നടന്ന അമേരിക്കൻ ബഹിരാകാശയാ ത്രിക പെഗി വിറ്റ്സന്റെ റെക്കോർഡ്. ഇത് ഇത്തവണ മറികടക്കാൻ സുനിതയ്ക്കു കഴിഞ്ഞേക്കും.രണ്ടുയാത്രകളിലുമായി 322 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചു.