ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു.
ഫാല്‍ക്കണ്‍ – 9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.
നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ മാസങ്ങളായി അവിടെ തുടരുന്ന സുനിതാ വില്യംസും ബുച്ച് വില്‍മോറും മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും.
നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിലെത്തും. പുതിയ സഞ്ചാരികളെ സുനിതാ വില്യംസും സംഘവും സ്വീകരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗ് സ്റ്റാർലൈനർ പേടകത്തില്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐഎസ്‌എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി.
ഈ ബഹിരാകാശ പേടകം മുൻപ് ഐഎസ്‌എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.