സുനിത വില്യംസിൻ്റെ മടങ്ങിവരവ്; ഇന്ത്യയിലും ആഘോഷം; ജന്മനാടായ ജുലാസൻ ഗ്രാമത്തില്‍ പടക്കം പൊട്ടിച്ച്‌ ആഘോഷം

Spread the love

ഡൽഹി: ബഹിരാകാശത്തുനിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതില്‍ ഇന്ത്യയിലും ആഘോഷം.

സുനിത വില്യംസിന്‍റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലാണ് ആഘോഷം. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചത്. ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കുകയാണ്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച്‌ ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി.

യാത്രികരെ നിലവില്‍ സ്ട്രെച്ചറില്‍ വൈദ്യ പരിശോധനക്കായി മാറ്റി. സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാഗണ്‍ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെയാണ് ലാൻഡ് ചെയ്തത്.

സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിച്ചു. അങ്ങനെ മാസങ്ങള്‍ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി.