
ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നല്‍കണം: ആവിശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡൽഹി: ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. സുനിതയെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുന്നതിലൂടെ സുനിതയുടെ ബഹിരാകാശത്ത് നിന്നുള്ള തിരിച്ചുവരവിന്‍റെ ആഘോഷം രാജ്യത്ത് പൂർത്തിയാകുമെന്നും തൃണമൂല്‍ എംപി നദീമുള്‍ ഹഖ് പറഞ്ഞു.
2007ല്‍ സുനിത നാട്ടില്‍ വന്നപ്പോള്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആദരിക്കാൻ തയാറായില്ല. സുനിതയുടെ അടുത്ത ബന്ധുവും രാഷ്ട്രീയ നേതാവും ആയ ഹരേൻ പാണ്ഡ്യ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് പിന്നാലെ ഭരണപക്ഷം സഭയില്‍ ബഹളംവച്ചു. അനാവശ്യ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നുവെന്നും പ്രസംഗത്തിലെ പരാമർശം രേഖകളില്‍ നിന്ന് നീക്കണമെന്നും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0