കുളിക്കുന്നതോ ഇനി അതല്ലാത്ത സ്വകാര്യ നിമിഷങ്ങളോ വല്ല വരുൺ പ്രഭാകറും ഷൂട്ട് ചെയ്താൽ നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് എന്ന് പറഞ്ഞ് ആട്ടി വിട്ടാൽ മതി ; വൈറലായി യുവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
സ്വന്തം ലേഖകൻ
കൊച്ചി : കഴിഞ്ഞ ര്ണ്ട് ദിവസമായി മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ചർച്ച ചെയ്ത സിനിമയാണ് ദൃശ്യം 2. സിനിമയുടെ സംവിധാനത്തെയും ലാലേട്ടന്റെ അഭിനയത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
വല്ല സ്വകാര്യ നിമിഷങ്ങളോ വല്ല വരുൺ പ്രഭാകറും വന്നു ഒളിഞ്ഞു നോക്കുകയോ മൊബൈലിൽ ഷൂട്ട് ചെയ്യുകയോ ചെയ്താൽ പോടാ നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് എന്ന് പറഞ്ഞു ആട്ടി വിട്ടാൽ മതി എന്നാണ് സുനിത ദേവദാസ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുനിത ദേവദാസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
അതേയ് ദൃശ്യം നല്ല സിനിമയാണ്. സ്‌ക്രിപ്റ്റും പൊളി
പക്ഷെ ലോകത്തിലെ മുഴുവൻ പെമ്പിള്ളാരോടും അമ്മമാരോടും പറയാനുള്ളത്
കുളിക്കുന്നതോ തുണി മാറുന്നതോ ഇനി അതല്ലാത്ത വല്ല സ്വകാര്യ നിമിഷങ്ങളോ വല്ല വരുൺ പ്രഭാകറും വന്നു ഒളിഞ്ഞു നോക്കുകയോ മൊബൈലിൽ ഷൂട്ട് ചെയ്യുകയോ ചെയ്താൽ പോടാ, പോടാ, നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് എന്ന് പറഞ്ഞു ആട്ടി വിട്ടാൽ മതി.
അവന്മാർ കൊണ്ട് പോയി ചുട്ടു തിന്നട്ടെന്നെ. നമുക്കെന്ത് മണ്ണാങ്കട്ടയാ!