play-sharp-fill
മീൻ കറിയും സുനിത ബഹിരാകാശത്ത് ആസ്വദിക്കും, “വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു”, ഇത്തവണത്തെ യാത്രയിൽ ഗണേശ വിഗ്രഹവും

മീൻ കറിയും സുനിത ബഹിരാകാശത്ത് ആസ്വദിക്കും, “വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു”, ഇത്തവണത്തെ യാത്രയിൽ ഗണേശ വിഗ്രഹവും

ഫ്ലോറിഡ: ബോയിങ് സ്റ്റാർലൈനർ പേടകം ലക്ഷ്യസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.10ഓടെയാണ് സ്റ്റാർ ലൈനർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

പേടകത്തിലെ യാത്രക്കാരായ സുനിതാ വില്യംസും, ബുഷ് വില്‍മോറും നിലയത്തില്‍ പ്രവേശിച്ചു. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കഴിഞ്ഞ ദിവസമാണ് വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയത്.

ഇത് മൂന്നാം തവണയാണ് സുനിത ബഹിരാകാശത്തെ അന്താരാഷ്ട്ര നിലയത്തിൽ എത്തിച്ചേരുന്നത്. നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ യാത്രാ സംഘത്തിന്റെ ഭാഗമായിരുന്നു സുനിതയും. “വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു” എന്നാണ് മൂന്നാം യാത്രയിൽ ബഹിരാകാശത്ത് എത്തിയ ശേഷമുള്ള അനുഭവത്തെ കുറിച്ച് സുനിത വില്യംസ് വിവരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ വിഭവമായ മീൻ കറിയും സുനിത ബഹിരാകാശത്ത് ആസ്വദിക്കുമെന്ന് നാസ, എൻഡിടിവിയോട് നടത്തിയ പ്രതികരണത്തിൽ പറഞ്ഞു. നേരത്തയുള്ള യാത്രയിൽ സമോസ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ടെങ്കിലും ഇത്തവണ സുനിത അത് കൊണ്ടുപോയിട്ടില്ലെന്നും നാസ വ്യക്തമാക്കുന്നു.

നാവിക സേനയിൽ നിന്ന് പരിശീലനം സിദ്ധിച്ച പൈലറ്റ് കൂടിയായ സുനിത ഇതുവരെ 322 ദിവസം ബഹിരാശത്ത് കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇത്തവണത്തെ യാത്രയിൽ ഗണേഷ വിഗ്രഹം ബഹിരാകാശത്തേക്ക് കൊണ്ടുപോകുമെന്നും അതിൽ ഏറെ സന്തോഷിക്കുന്നുവെന്നും സുനിത വില്യംസ് യാത്രയ്ക്ക് മുമ്പ് പറ‌ഞ്ഞിരുന്നു.

നേരത്തെ ഭഗവത് ഗീതയും സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു. നാവിക സേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന സുനിത 30 തരം വിമാനങ്ങൾ ആകെ 3000 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്.